സാഫ് ചാംപ്യൻഷിപ് 2021 സെപ്റ്റംബറിൽ നടക്കും

Staff Reporter

പതിമൂന്നാം സാഫ് ചാംപ്യൻഷിപ് 2021 സെപ്റ്റംബറിൽ ബംഗ്ലാദേശിൽ വെച്ച് നടക്കും. സെപ്റ്റംബർ 14 മുതൽ 25 വരെ ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിൽ വെച്ചാണ് മുഴുവൻ മത്സരങ്ങളും നടക്കുക. നേരത്തെ പാകിസ്ഥാനിൽ വെച്ച് നടക്കേണ്ട സാഫ് കപ്പ് ബംഗ്ളദേശിലേക്ക് മാറ്റിയിരുന്നു. ടൂർണമെന്റിൽ ഏഴ് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാൽദീവ്‌സ് എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

2020 സെപ്റ്റംബറിൽ നടക്കേണ്ട സാഫ് ചാംപ്യൻഷിപ് നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു. നിലവിൽ മാൽദീവ്‌സ് ആണ് സാഫ് ചാമ്പ്യന്മാർ. 2018ലെ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് മാൽദീവ്‌സ് കിരീടം ചൂടിയത്.