“തന്നെ കുറിച്ച് ഓർത്ത് പേടിക്കേണ്ട” – റുഗാനി

- Advertisement -

കൊറൊണ വൈറസ് ബാധ സ്ഥിതീകരിച്ച യുവന്റസ് സെന്റർ ബാക്ക് റുഗാനി ഫുട്ബോൾ ആരാധകരോട് ഭയപ്പെടേണ്ടതില്ല എന്ന് അറിയിച്ചു. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരും ഭയപ്പെറ്റേണ്ടതില്ല എന്നും ഇൻസ്റ്റാഗ്രാമിലൂടെ റുഗാനി പറഞ്ഞു. എല്ലാവരും നിയമങ്ങൾ പാലിക്കണം എന്നും കരുതലുകൾ എടുക്കണം എന്നും താരം ഉപദേശിച്ചു. തനിക്ക് ഡോക്ടർമാരും നേഴ്സുമാരും ഒക്കെ വലിയ പിന്തുണയായി ഉണ്ട് എന്നും അവർക്ക് നന്ദി പറയുന്നു എന്നും അദ്ദേഹം കുറിച്ചു.

വൈറസ് ആരിലും വേർതിരിവ് കാണുന്നില്ല അതുകൊണ്ട് നമ്മുക്ക് വേണ്ടി നമ്മുടെ നാടിനു വേണ്ടിയും എല്ലാവരും ഗവണ്മെന്റിന്റെ നിർദേശങ്ങൾ അനുസരിക്കണം എന്നും റുഗാനി പറഞ്ഞു. റുഗാനിക്ക് വൈറസ് ബാധിച്ചതോടെ യുവന്റസ് ക്ലബ് മുഴുവനായും ഐസൊലേഷനിൽ ആണ്. യുവന്റസിനെതിരെ കളിച്ച ഇന്റർ മിലാൻ താരങ്ങൾക്ക് ഐസൊലേഷൻ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്റർ മിലാൻ ട്രെയിനിങ് അടക്കം എല്ലാം നിർത്തിവെച്ചിരിക്കുകയാണ് ഇപ്പോൾ.

Advertisement