യുവതാരം റോഷൻ ജിജി ഇനി എഫ് സി കേരളയിൽ

- Advertisement -

കേരള ഫുട്ബോളിലെ മികച്ച യുവതാരങ്ങളിൽ ഒന്നായ റോഷൻ ജിജിയെ എഫ് സി കേരള സ്വന്തമാക്കി. 19കാരനായ താരം എഫ് സി കേരളയുമായി കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത് റോഷൻ ആയിരുന്നു. മുമ്പ് ഗോകുലം കേരള എഫ് സിയോടൊപ്പവും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം റോഷൻ കളിച്ചിട്ടുണ്ട്.

പൂനെ സിറ്റി അക്കാദമിയിലൂടെ വളർന്നു വനം താരം ഇന്ത്യൻ അണ്ടർ 17 ടീമിനായി മുമ്പ് കളിച്ചിട്ടുണ്ട്. അണ്ടർ 18 ഐ ലീഗിലും മുമ്പ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഈ വർഷം സീനിയർ ചാമ്പ്യൻഷിപ്പിൽ സെമിയിലും ഫൈനലിലും നിർണായക ഗോളുകൾ ഈ മധ്യനിര താരം നേടിയിരുന്നു. തൃശ്ശൂരിനെ ചാമ്പ്യനാക്കുന്നതിൽ പ്രധാന പങ്കുതന്നെ റോഷൻ വഹിച്ചു. ഇപ്പോൾ കേരള സന്തോഷ് ട്രോഫി ക്യാമ്പിലും റോഷൻ ഉണ്ട്.

Advertisement