ബയേണിന്റെ ജെറോം ബോട്ടാങ്ങ് യുവന്റസിലേക്ക്

- Advertisement -

ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരം ജെറോം ബോട്ടാങ് ഇറ്റലിയിലേക്ക്. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസാണ് ഈ മുൻ ലോകചാമ്പ്യനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ദിവസങ്ങൾക്കുള്ളിൽ ട്രാൻസ്ഫർ നടക്കും. ബയേണിന്റെ ഫോട്ടോസെഷനിലും ടീം ട്രെയിനിംഗിലും ബോട്ടാങ് പങ്കെടുത്തിട്ടുണ്ട്.

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പിഎസ്ജിയിലേക്കുള്ള ട്രാന്‍സ്ഫറിനായി ബോട്ടങ്ങ് ശ്രമിച്ചിരുന്നു. താരത്തിന്റെ കളിക്കളത്തിലേയും പുറത്തേയും പെരുമാറ്റം ആരാധകരില്‍ നിന്നും കോച്ചില്‍ നിന്നും ഒട്ടേറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.

ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ പവാര്‍ദ്, അത്ലറ്റിക്കോ മാഡ്രിഡിന്റെ ലൂക്കസ് ഹെര്‍ണാണ്ടസ് എന്നിവര്‍ ബയേണില്‍ എത്തിയതിനെ തുടര്‍ന്ന് പ്രതിരോധനിരയിലേക്കുള്ള മത്സരം കനത്തിരിക്കുകയാണ്. ബോട്ടാങ് അടക്കം 6 പ്രതിരോധ താരങ്ങളാണ് ബയേണിലുള്ളത്. ഇതിൽ തന്നെ ജോഷ്വാ കിമ്മിഷ് പ്രീ സീസൺ മുതൽ മധ്യനിരയുടെ ഭാഗമാണ്. ബോട്ടാങിന് പകരക്കാരനായി ഒരു താരത്തെ ബയേൺ എത്തിക്കേണ്ടി വരും.

30 കാരനായ ബോട്ടെങ് കഴിഞ്ഞ സീസണില്‍ 19 തവണ മാത്രമാണ് കളിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും 2011 ലാണ് ബയേണില്‍ ബോട്ടാങ് എത്തുന്നത്. ബയേണിനൊപ്പം ഏഴു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ബയേണ്‍ നേടി.

Advertisement