“സൗദി ലീഗ് 5-6 വർഷം കൊണ്ട് ലോകത്തെ മികച്ച നാലാമത്തെ ലീഗാകും” – റൊണാൾഡോ

Newsroom

Picsart 23 03 23 02 44 52 192

അടുത്തിടെ സൗദി അറേബ്യയിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ താൻ സൗദി അറേബ്യൻ ലീഗ് കണ്ട് താൻ അത്ഭുതപ്പെട്ടു എന്നു പറഞ്ഞു. ഇപ്പോൾ സൗദ് അറേബ്യൻ ക്ലബായ അൽ നസറിലാണ് റൊണാൾഡോ കളിക്കുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഓഫർ നൽകി ആയിരുന്നു റൊണാൾഡോയെ അൽ നസർ സ്വന്തമാക്കിയത്‌. റൊണാൾഡോ ഇപ്പോൾ സൗദി ലീഗിൽ വലിയ പ്രകടനങ്ങൾ നടത്തുന്നുമുണ്ട്.

റൊണാൾഡോ 23 03 23 02 45 09 585

ഇന്നലെ സംസാരിച്ച റൊണാൾഡോ സൗദിയിലെ ലീഗ് വളരെ മികച്ച ലീഗാണ് എന്നു പറഞ്ഞു. അവിടെ മികച്ച പോരാട്ടമാണ് ലീഗിൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രീമിയർ ലീഗല്ല എന്ന് എനിക്ക് അറിയാം, അങ്ങന്ര് ഞാൻ കള്ളം പറയില്ല, പക്ഷേ എന്നെ പോസിറ്റീവായി ആശ്ചര്യപ്പെടുത്തിയ ഒരു ലീഗാണിത്” റൊണാൾഡോ പറഞ്ഞു ‌

“5,6,7 വർഷത്തിനുള്ളിൽ, അവർ ഈ പദ്ധതിയിൽ തുടർന്നാൽ, സൗദി ലീഗ് ലോകത്തിലെ നാലാമത്തെയോ അഞ്ചാമത്തെയോ മികച്ച ലീഗായിരിക്കും” റൊണാൾഡോ പറഞ്ഞു.