റൊണാൾഡോ ബലാത്സംഗം ചെയ്തെന്ന പരാതി പിൻവലിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആശ്വാസമായ വാർത്തയാണ് അമേരിക്കയിൽ നിന്ന് എത്തുന്നത്. റൊണാൾഡോയ്ക്ക് എതിരായ ബലാത്സംഗ കേസിൽ നിന്ന് പരാതിക്കാറ്റി പിന്മാറിയിരിക്കുകയാണ്. അമേരിക്കൻ പോലീസിന്റെ അന്വേഷണത്തിൽ ഉള്ള കേസിൽ നിന്നാണ് ഇപ്പോൾ പരാതിക്കാരി പിന്മാറിയിരിക്കുന്നത്.

അമേരിക്കയിൽ ഡി എൻ എ പരിശോധനയ്ക്കായി ഹാജരാകണമെന്ന വാറന്റ് റൊണാൾഡോയ്ക്ക് നിലനിൽക്കുന്നതിനിടയിലാണ് പരാതിക്കരിയുടെ പിന്മാറ്റം. കേസ് പണം കൊടുത്ത് ഒത്തു തീർത്തതാണെന്ന് ആരോപണം ഉയരുന്നുണ്ട്.

അമേരിക്കൻ വനിതയെ 2009ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പീഡിപ്പിച്ചു എന്നാണ് കേസ്. അന്ന് വലിയ തുക നൽകി റൊണാൾഡോ കേസ് ഒതുക്കുകയായിരുന്നു എന്നും ബലാത്സംഗത്തിന് ഇരയായി എന്ന് പറയുന്ന സ്ത്രീ നേരത്തെ പറഞ്ഞിരുന്നു. റൊണാൾഡോ ആരോപണം നിഷേധിച്ചു എങ്കിലും അന്വേഷണം എല്ലാം റൊണാൾഡോയ്ക്ക് എതിരെ ആകുന്നതിനിടെയാണ് കേസിൽ നിന്നുള്ള പരാതിക്കാരിയുടെ പിന്മാറ്റം.