സത്താംപ്ടണില്‍ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് 2019ലെ ആദ്യ മത്സരം കളിയ്ക്കുവാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ മൂന്നാം മത്സരത്തില്‍ നിന്ന് ആദ്യ ജയം ലക്ഷ്യമാക്കിയാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോടും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ടീമിലെ താരങ്ങളുടെ പരിക്ക് മൂലം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്നതാണ് അനുയോജ്യമെന്ന് തനിക്ക് തോന്നുന്നതായും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി പറഞ്ഞു. ഏഴ് മത്സരങ്ങളില്‍ ഇനി ആറെണ്ണം ജയിച്ചാല്‍ ടീമിനു സെമിയില്‍ എത്താം എന്നതിനാല്‍ അത് നേടുകയാണ് ലക്ഷ്യമെന്നും ഫാഫ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കായി ഹഷിം അലം ടീമിലേക്ക് എത്തുന്നു. തബ്രൈസ് ഷംസിയും ടീമിലേക്ക് തിരികെ എത്തുന്നുണ്ട്.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ഹഷിം അംല, ഫാഫ് ഡു പ്ലെസി, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍, ഡേവിഡ് മില്ലര്‍, ജീന്‍-പോള്‍ ഡുമിനി, ആന്‍‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, തബ്രൈസ് ഷംസി

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ