മെസ്സി എന്ന് ചാന്റ് ചെയ്തവർക്ക് നേരെ അശ്ലീല ആംഗ്യം, റൊണാൾഡോക്ക് 2 മത്സരങ്ങളിൽ വിലക്ക്

Newsroom

Picsart 24 02 27 02 06 55 469
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി ലീഗിൽ വിലക്ക് ലഭിക്കും. കഴിഞ്ഞ ദിവസം നടന്ന അൽ ശബാബിന് എതിരായ മത്സരത്തിൽ ആരാധകർക്ക് എതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രണ്ട് മത്സരങ്ങളുടെ സസ്‌പെൻഷൻ നൽകാൻ ലീഗ് തീരുമാനിച്ചത്.

റൊണാൾഡോ 24 02 27 02 06 55 469

ഞായറാഴ്ച അൽ ഷബാബിനെതിരെ അൽ നാസർ 3-2 ന് വിജയിച്ചപ്പോൾ റൊണാൾഡോ ഒരു ഗോൾ നേടിയിരുന്നു. റിയാദിലെ സ്റ്റേഡിയത്തിലെ ഹോം ആരാധകർ കളിയിൽ ഉടനീളം ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്ത് കൊണ്ട് റൊണാൾഡോയെ അലോസരപ്പെടുത്തിയിരുന്നു‌. ഇതിൽ പ്രകോപിതനായ റൊണാൾഡോ മത്സര ശേഷം ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

ഇതിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കുന്നത്. അൽ ഹസം, അൽ റയെദ് എന്നിവർക്ക് എതിരായ മത്സരങ്ങൾ ആകും റൊണാൾഡോക്ക് നഷ്ടമാവുക.