റിയാദ്: ലോക ഫുട്ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ തൻ്റെ കളി തുടരുമെന്ന് ഫബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു.

അൽ നസറുമായുള്ള റൊണാൾഡോയുടെ കരാർ അവസാനിക്കാനിരിക്കെ, താരം ക്ലബ്ബ് വിടുമെന്ന് വ്യാപകമായ റിപ്പോർട്ടുകൾ വന്നിരുന്നു. സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിന് പിന്നാലെ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ “ഈ അധ്യായം അവസാനിച്ചു. കഥ ഇനിയും തുടരും. എല്ലാവർക്കും നന്ദി” എന്ന് കുറിച്ചത് ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരുന്നു.
എന്നാൽ, റൊണാൾഡോ അൽ നസറിൽ തുടരാൻ തന്നെ തീരുമാനിച്ചു. 2027 വരെ ക്ലബ്ബിൽ തുടരാനുള്ള കരാർ റൊണാൾഡോ ഒപ്പുവെക്കും. 2027 വരെ തുടരണോ എന്നത് അടുത്ത സീസൺ അവസാനം റൊണാൾഡോക്ക് തീരുമാനിക്കാൻ ആകും.
സൗദി പ്രോ ലീഗിൽ അൽ നസറിനായി മികച്ച പ്രകടനം കാഴ്ചവെച്ച റൊണാൾഡോ, 35 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായിരുന്നു.