റൊണാൾഡോയുടെ കരാർ റദ്ദാക്കിയതിൽ മാഞ്ചസ്റ്ററിന് 17 മില്യണോളം ലാഭം, ജനുവരിയിൽ പുതിയ സ്ട്രൈക്കറെ നോക്കും

Picsart 22 11 23 00 06 05 980

കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് റദ്ദാക്കിയിരുന്നു. ക്ലബും താരവും ധാരണയിൽ എത്തിയ ശേഷമാണ് കരാർ റദ്ദാക്കിയത് എന്നത് കൊണ്ട് തന്നെ ഇനി രണ്ട് ഭാഗത്ത് നിന്നും നിയമനടപടികൾ ഒന്നും ഉണ്ടാകില്ല. റൊണാൾഡോ നഷ്ടപരിഹാരം ആവശ്യപ്പെടാത്തത് കൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ കരാർ റദ്ദാക്കിയത് വഴി 17 മില്യൺ പൗണ്ടോളം ആണ് ലാഭിക്കാൻ ആവുക എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.

Picsart 22 11 23 00 05 51 264

നേരത്തെ അടുത്ത സമ്മറിൽ പുതിയ സ്ട്രൈക്കറെ എത്തിക്കണം എന്ന് പ്ലാൻ ചെയ്തിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി സ്ട്രൈക്കർക്ക് ആയുള്ള അന്വേഷണം നേരത്തെ ആക്കും. ഈ വരുന്ന ജനുവരിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സ്ട്രൈക്കറെ സൈൻ ചെയ്യാൻ ശ്രമിക്കും. റൊണാൾഡോ മാത്രമായിരുന്നു യുണൈറ്റഡ് ടീമിൽ ഉണ്ടായിരുന്ന സ്ട്രൈക്കർ. മാർഷ്യൽ, റാഷ്ഫോർഡ് എന്നിവർ സ്ട്രൈക്കർ ആയി ഇറങ്ങാറുണ്ട് എങ്കിലും ഇരുവരും ശരിയായ നമ്പർ 9 താരങ്ങൾ അല്ല‌.