കരിയർ ബെസ്റ്റ് റേറ്റിംഗ്, സൂര്യകുമാർ റാങ്കിൽ ഒന്നാമത് തന്നെ

ടി 20 റാങ്കിംഗിലെ ഒന്നാം നമ്പറുകാരൻ സൂര്യകുമാർ പുതിയ റാങ്കിംഗിൽ തന്റെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റിലേക്ക് എത്തി. ന്യൂസിലൻഡിൽ നടന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് സ്കൈക്ക് കരുത്തായത്. ഇപ്പോൾ 890 പോയിന്റ് ആണ് സൂര്യകുമാറിന് ഉള്ളത്‌

ന്യൂസിലൻഡിൽ 2 മത്സരങ്ങളിൽ നിന്ന് 124 റൺസ് നേടാൻ സൂര്യകുമാറിന് ആയിരുന്നു‌. ടി20 ലോകകപ്പിൽ 239 റൺസ് നേടിയ സ്കൈ ഈ വർഷം 31 മത്സരങ്ങളിൽ നിന്ന് 1164 റൺസ് നേടിയിട്ടുണ്ട്.

Picsart 22 11 20 14 11 12 025

പാകിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാൻ 836 റേറ്റിംഗ് പോയിന്റുമായി ബാറ്റർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. പാക് ക്യാപ്റ്റൻ ബാബർ അസം (778) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് 84 റൺസ് നേടിയ ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവേ മൂന്നാം സ്ഥാനത്തേക്ക് എത്തി.