റൊണാൾഡോയ്‌ക്കെതിരായ ബലാത്സംഗ കേസ് ലാസ് വെഗാസ് കോടതി തള്ളി

Picsart 22 06 12 00 08 02 230

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരായ ബലാത്സംഗ കേസ് ലാസ് വെഗാസിലെ യുഎസ് ജില്ലാ ജഡ്ജി തള്ളി. പരാതിക്ക് പിന്നിലെ നിയമസംഘത്തെ ജഡ്ജി കുറ്റപ്പെടുത്തുകയും ചെയ്തു. 2009-ൽ ലാസ് വെഗാസിലെ ഹോട്ടൽ മുറിയിൽ വെച്ച് പോർച്ചുഗീസ് ഫുട്‌ബോൾ താരം തന്നെ ആക്രമിച്ചുവെന്നാരോപിച്ച് നെവാഡയിലെ കാതറിൻ മയോർഗ നൽകിയ കേസ് ആണ് ഇന്മ് ജഡ്ജി ജെന്നിഫർ ഡോർസി തള്ളിക്കളഞ്ഞത്.

വെള്ളിയാഴ്ച പുറത്തിറക്കിയ 42 പേജുള്ള വിധിന്യായത്തിൽ, മയോർഗയുടെ അഭിഭാഷകരെ ജഡ്ജ് രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ മാസം പരാതിക്കാരിയുടെ അഭിഭാഷകർ കേസ് സ്വമേധയാ തള്ളിക്കളയാൻ നീക്കം നടത്തിയിരുന്നു. എന്നാൽ അത് കോടതി വിധിയോടെ മാത്രമെ അവസാനിപ്പിക്കാൻ ആകൂ എന്നത് കൊണ്ട് കേസ് തുടരുകയായിരുന്നു.

റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മയോർഗ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു പരാതി നൽകിയത്. ആരോപണവിധേയമായ സംഭവത്തിന് തൊട്ടുപിന്നാലെ റൊണാൾഡോയുമായി സാമ്പത്തിക ഒത്തുതീർപ്പിന് സമ്മതിച്ചതായും മയോർഗ പറഞ്ഞിരുന്നു. പരാതിയിലെ ആരോപണങ്ങൾ റൊണാൾഡോ അന്ന് തന്നെ നിഷേധിച്ചിരുന്നു.

Previous articleസാക്ക് ക്രോളിയുടെ വിക്കറ്റിന് ശേഷം കാര്യങ്ങള്‍ വരുതിയിലാക്കി ഇംഗ്ലണ്ട്
Next articleവി പി സുഹൈറിനായി രണ്ട് താരങ്ങളെയും ട്രാൻസ്ഫർ തുകയും കേരള ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്