വി പി സുഹൈറിനായി രണ്ട് താരങ്ങളെയും ട്രാൻസ്ഫർ തുകയും കേരള ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്

Picsart 22 06 12 00 36 29 560

വി പി സുഹൈറിനെ സ്വന്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടരുകയാണ്. പുതിയ റിപ്പോർട്ട് പ്രകാരം സുഹൈറിനെ വാങ്ങാനായി രണ്ട് താരങ്ങളെയും ഒപ്പം ട്രാൻസ്ഫർ തുകയും കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന് വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. സില്ലിസ് സ്പോർട്സ് ആണ് ഈ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. യുവതാരമായ ഗിവ്സൺ സിങ്ങിനെയും ഒപ്പം കുറേ കാലമായി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ള പ്രശാന്തിനെയും ആണ് നോർത്ത് ഈസ്റ്റിന് നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് സന്നദ്ധത അറിയിച്ചത്.

ഈ രണ്ട് താരങ്ങളെ കൂടാതെ ചെറിയ ട്രാൻസ്ഫർ തുക നൽകാനും ബ്ലാസ്റ്റേഴ്സ് ഒരുക്കമാണ് എന്ന് റിപ്പോർട്ട് പറയുന്നു. നോർത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല.
Img 20220602 205313
നോർത്ത് ഈസ്റ്റ് ഇപ്പോൾ വലിയ ട്രാൻസ്ഫർ തുകയാണ് ചോദിക്കുന്നത്. നോർത്ത് ആവശ്യപ്പെടുന്ന ഈ ട്രാൻസ്ഫർ തുക കുറയ്ക്കാൻ തയ്യാറാകാത്തതിനാലാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒഫർ സമർപ്പിച്ചത്. സുഹൈറിന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ ആണ് ആഗ്രഹം.

ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ എത്താൻ കാരണം. നോർത്ത് ഈസ്റ്റിന് മോശം സീസൺ ആയിരുന്നു എങ്കിലും സുഹൈറിന് അത് ഗംഭീര സീസൺ ആയിരുന്നു. സുഹൈർ കഴിഞ്ഞ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തിയിരുന്നു.