എ എഫ് സി ചാമ്പ്യൻസ് ലീഗ്, അൽ നസറിന് വിജയമൊരുക്കി റൊണാൾഡോ

Newsroom

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ അൽ നസറിനെ വിജയത്തിലേക്ക് നയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ന് നടന്ന എവേ മത്സരത്തിൽ അൽ ഫെയ്ഹയെ ആണ് അൽ നസർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അൽ നസറിന്റെ വിജയം. മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല.

റൊണാൾഡോ 24 02 15 01 32 59 852

രണ്ടാം പകുതിയിൽ 81 മിനുട്ട് വരെ സ്കോർ 0-0 എന്ന് തുടർന്നു. അപ്പോഴാണ് റൊണാൾഡോ ഹീറോ ആയി എത്തിയത്‌. 81ആം മിനുട്ടിൽ ബ്രൊസോവിചിന്റെ അസിസ്റ്റിൽ നിന്ന് റൊണാൾഡോ ഗോൾ കണ്ടെത്തി. ഈ ഗോൾ വിജയ ഗോളായും മാറി. ഫെബ്രുവരി 21നാകും രണ്ടാം പാദ മത്സരം നടക്കുക.