മൂന്നാം ടെസ്റ്റ് നാളെ മുതൽ, വിജയം തുടരാമെന്ന പ്രതീക്ഷയിൽ ഇന്ത്യ

Newsroom

Picsart 24 02 14 20 04 24 457
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും. പരിക്ക് കാരണം കെ എൽ രാഹുലും വ്യക്തിഗത കാരണം കൊണ്ട് കോഹ്ലിയും ഇല്ലാതെ ആകും ഇന്ത്യ നാളെ ഇറങ്ങുന്നത്. മോശം ഫോം കാരണം പുറത്തായ ശ്രേയസ് അയ്യറും നാളെ ടെസ്റ്റിനില്ല. രോഹിത് ശർമ്മയും ഒരു പറ്റം യുവതാരങ്ങളും ആകും നാളെ ഇന്ത്യയുടെ ബാറ്റിംഗിൽ ഉണ്ടാവുക.

ഇന്ത്യ 24 02 14 20 04 38 651

സർഫറാസ് ഖാൻ നാളെ ഇന്ത്യക്ക് ആയി അരങ്ങേറ്റം കുറിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അവസരം കാത്ത് ദേവ്ദത്ത് പടിക്കലും നിൽക്കുന്നുണ്ട്. വിക്കറ്റ് കീപ്പറായി ദ്രുവ് ജുറൽ അരങ്ങേറ്റം കുറിക്കും. ഭരത് പുറത്ത് പോകും. ജഡേജയും സിറാജും ടീമിൽ തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സ്പിന്നിനിനെ തുണക്കുന്ന പിച്ച് ആകും രാജ്കോടിലെ എന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ട് രണ്ട് പേസർമാരുമായാകും നാളെ ഇറങ്ങുക. പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ് ഉള്ളത്.