87ആം മിനുട്ടിൽ റൊണാൾഡോ രക്ഷകനായി!! അൽ നസർ ക്വാർട്ടർ ഫൈനലിൽ

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷകനായി അവതരിച്ച മത്സരത്തിൽ അൽ നസർ നിർണായകമായ സമനില നേടി. ഇന്ന് അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സമലെകിനെ ആണ് അൽ നസർ സമനിലയിൽ തളച്ചത്. ഇന്ന് ഒരു സമനില എങ്കിലും വേണമായിരുന്നു അൽ നസറിന് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കാൻ.

റൊണാൾഡോ 23 08 03 22 37 38 931

ഇന്ന് 87 മിനുട്ട് വരെ പിന്നിലായിരുന്ന അൽ നസറിന് റൊണാൾഡോ ഒരു ഹെഡറിലൂടെ സമനില നൽകുക ആയിരുന്നു. കഴിഞ്ഞ മത്സരത്തിലും റൊണാൾഡോ ഹെഡറിലൂടെ അൽ നസറിനായി ഗോൾ നേടിയിരുന്നു. നേരത്തെ സമലെക് 53ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ആയിരുന്നു ലീഡ് എടുത്തത്. സിസോ ആണ് അവർക്ക് വേണ്ടി ഗോൾ നേടിയത്.

ഇന്നത്തെ സമനിലയോടെ അൽ നസർ നാലു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു. മൊറോക്കൻ ക്ലബായ രാജ സി എ ആകും ക്വാർട്ടറിൽ അൽ നസറിന്റെ എതിരാളികൾ.