റൊണാൾഡോക്ക് ഒരു ഗോൾ, ടലിസ്കയ്ക്ക് ഇരട്ട ഗോൾ, അൽ നസർ വിജയം തുടരുന്നു

Newsroom

സൗദി പ്രൊ ലീഗിൽ അൽ നസറിന് വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ അൽ ശബാബിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് അൽ നസർ പരാജയപ്പെടുത്തിയത്. റൊണാൾഡോ ഒരു ഗോൾ നേടിയപ്പോൾ ഇരട്ട ഗോളുകളുമായി ടലിസ്ക കളിയിലെ ഹീറോ ആയി.

റൊണാൾഡോ 24 02 26 00 37 24 444

മത്സരത്തിൽ 20ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആണ് അൽ നസറിനെ റൊണാൾഡോ മുന്നിൽ എത്തിച്ചത്. 45ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കരാസ്കോ അൽ ശബാബിന് സമനില നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒടാവിയോയുടെ പാസിൽ നിന്ന് ടലിസ്ക ഗോൾ നേടിയതോടെ കളിയിൽ വീണ്ടും അൽ നസർ മുന്നിൽ എത്തി. സ്കോർ 2-1.

അൽ ശബാബ് വിട്ടില്ല. അവർ വീണ്ടും പൊരുതി. 67ആം മിനുട്ടിൽ കാർലോസ് ജൂനിയർ ശബാബിന് സമനില നൽകി. സ്കോർ 2-2. അവസാനം 87ആം മിനുട്ടിലെ ടലിസ്കയുടെ ഗോൾ അവർക്ക് വിജയം നൽകി.

ഈ വിജയത്തോടെ അൽ നസർ 21 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു‌. അൽ ഹിലാലിന് 4 പോയിന്റ് പിറകികാണ് അൽ നസർ ഇപ്പോഴും ഉള്ളത്.