“സെഞ്ച്വറി നേടാൻ ആകാത്തതിൽ വിഷമമില്ല, ഇന്ത്യ സീരീസ് നേടുന്നതാണ് പ്രധാനം” – ജുറൽ

Newsroom

Picsart 24 02 25 20 02 28 269
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്ക് ആയി ഇന്ന് മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ദ്രുവ് ജുറൽ തനിക്ക് ആദ്യ സെഞ്ച്വറി നേടാൻ ആയില്ല എന്നതിൽ വിഷമം ഇല്ല എന്ന് പറഞ്ഞു. ദ്രുവ് ജുറൽ 90 റൺസ് എടുത്തായിരുന്നു പുറത്തായത്. ടീമിന്റെ വിജയമാണ് നോക്കുന്നത് എന്നും തന്റെ നമ്പറുകൾ അല്ല എന്നും ജുറൽ പറയുന്നു.

ജുറൽ 24 02 25 20 03 02 834

“ഇത് എൻ്റെ അരങ്ങേറ്റ പരമ്പരയാണ്, അതിനാൽ വ്യക്തമായും സമ്മർദ്ദമുണ്ട്. ആ സാഹചര്യത്തിൽ ടീമിന് എന്നിൽ നിന്ന് എന്താണ് വേണ്ടതെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. കുൽദീപുമായി എനിക്ക് നല്ല ബന്ധമുണ്ട്, ഞങ്ങൾ രണ്ടുപേരും യുപിയിൽ നിന്നുള്ളവരാണ്, ഞങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു,” ജൂറൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“റാഞ്ചിയിൽ സെഞ്ച്വറി നഷ്ടമായതിൽ എനിക്ക് ഖേദമില്ല. പരമ്പരയിൽ ട്രോഫി ഉയർത്തുക എന്നതാണ് എൻ്റെ ഏക സ്വപ്നം. എൻ്റെ രാജ്യത്തിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു,” ജുറെൽ കൂട്ടിച്ചേർത്തു.