റൊണാൾഡോക്ക് സീസണിലെ ആദ്യ ഗോൾ! വൻ വിജയവുമായി അൽ നസർ

Newsroom

ഇന്നലെ നടന്ന അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പ് മത്സരത്തിൽ റൊണാൾഡോ ഈ സീസണിലെ തന്റെ ആദ്യ ഗോൾ കണ്ടെത്തി. അൽ നസർ മൊനാസ്റ്റിർ എഫ് സിയെ ആയിരുന്നു ഇന്നലെ നേരിട്ടത്. ഒന്നിനെതിരെ നാലു ഗോളിന്റെ വലിയ വിജയം അവർ നേടി. പുതിയ സൈനിംഗുകളായ ബ്രൊസോവിചും ടെല്ലസും ഇന്നലെ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു.

റൊണാൾഡോ 23 08 01 10 39 22 593

മത്സരത്തിന്റെ 42ആം മിനുട്ടിൽ ടലിസ്കയിലൂടെ അൽ നസർ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോൾ മൊനറ്റിസിറിന് സമനില നൽകി. അപ്പോൾ ആണ് റൊണാൾഡോയുടെ ഗോൾ വന്നത്. 74ആം മിനുട്ടിൽ റൊണാൾഡോയുടെ ട്രേഡ് മാർക്ക് ഹെഡർ അൽ നസറിന് ലീഡ് തിരികെ നൽകി.

88ആം മിനുട്ടിൽ അൽ അമ്ര്രിയും 90ആം മിനുട്ടിൽ അൽ എലവയിയും ഗോൾ നേടിയതോടെ അൽ നസറിന്റെ വിജയം പൂർത്തിയായി. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓഗസ്റ്റ് മൂന്നിന് അൽ നസർ സമരയിയെ നേരിടും.