AFC ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ അൽ നസറിന് പരാജയം

Newsroom

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ റൊണാൾഡോയുടെ അൽ നസർ ദുബായ് ടീമായ അൽ ഐനോട് പരാജയപ്പെട്ടു. ദുബായിൽ നടന്ന ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ എതിരല്ലാത്ത ഒരു ഗോളിനായിരുന്നു അൽ ഐന്റെ വിജയം. ക്രിസ്ത്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും വിജയിക്കാൻ അൽ നസറിന് ആയില്ല‌ അവരുടെ പ്രധാന സ്ട്രൈക്കർമാരിൽ ഒരാളായ ടലിസ്ക ഇന്ന് പരിക്ക് കാരണം കളിച്ചിരുന്നില്ല. അത് സൗദി ക്ലബിന് വലിയ തിരിച്ചടിയായി.

റൊണാൾഡോ 24 03 05 00 30 07 982

മത്സരത്തിന്റെ 44 മിനിറ്റിൽ റഹീമിയാണ് അൽ ഐനു വേണ്ടി ഗോൾ നേടിയത്. അൽ നസറിന്റെ സെൻറർ ബാക്ക് ലപോർടെ അവസാന നിമിഷം ചുവപ്പ് കാർഡ് കണ്ട് പുറത്തായത് രണ്ടാം പദത്തിൽ അവർക്ക് വലിയ നഷ്ടമാകും. മാർച്ച് 11നാണ് രണ്ടാംപാദം മത്സരം നടക്കുക. രണ്ടാംപാദം സൗദിയിൽ വച്ചാകും നടക്കുക.