യു പി വാരിയേഴ്സിനെ തോൽപ്പിച്ച് ആർ സി ബി വിജയ വഴിയിൽ തിരികെയെത്തി

Newsroom

Picsart 24 03 04 23 04 18 710
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ പ്രീമിയർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ ആർ സി ബി യു പി വാരിയേഴ്സിനെ തോൽപ്പിച്ചു. 23 റൺസിന്റെ വിജയമാണ് ആർ സി ബി നേടിയത്. ആർ സി ബി ഉയർത്തിയ 199 റൺസ് പിന്തുടർന്ന യു പി 20 ഓവറിൽ 175-8 റൺസ് മാത്രമെ എടുത്തുള്ളൂ. 38 പന്തിൽ നിന്ന് 55 റൺസ് എടുത്ത അലീസ ഹീലി പൊരുതി എങ്കിലും വിജയത്തിലേക്ക് എത്താൻ ആയില്ല.

ആർ സി ബി 24 03 04 23 04 28 369

ആർസിബി ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് ആണ് എടുത്തത്. ആർ സി ബി ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ മികച്ച ഇന്നിംഗ്സ് ആണ് ആർസിബിക്ക് കരുത്തായത്.

ഈ സീസണൽ ഗംഭീര ഫോമിലുള്ള സ്മൃതി മന്ദാന ഇന്ന് തുടക്കം മുതൽ ആക്രമിച്ചു കളിച്ച് 80 റൺസ് എടുത്തു. 50 പന്തുകളിൽ നിന്നായിരുന്നു മന്ദാന 80 റൺസ് എടുത്തത്. 3 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്.

ആർ സി ബി 24 03 04 20 41 16 337

മേഘ്നയും എലിസ പെരിയും സ്മൃദ്ധിക്ക് നല്ല പിന്തുണ നൽകി. മേഘ്ന 21 പന്തിൽ 28 റൺസ് എടുത്തു. അവസാനം ആക്രമിച്ചു കളിച്ച പെരി 37 പന്തിൽ നിന്ന് 58 റൺസ് അടിച്ചു. 4 സിക്സും നാലു ഫോറും അവർ അടിച്ചു. റിച്ച ഘോഷ് 10 പന്തിൽ 21 അടിച്ച് പുറത്താകാതെ നിന്നു.