“വിഷമ ഘട്ടത്തിൽ ആരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്ന് ഞാൻ തിരിച്ചറിഞ്ഞു” – റൊണാൾഡോ

Newsroom

Picsart 23 03 23 00 35 35 536

മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ മോശം കാലത്തെ കുറിച്ച് സംസാരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. തനിക്ക് ഒരു മോശം കാലഘട്ടം ഉണ്ടായി എന്ന് ഞാൻ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. കരിയറിൽ അങ്ങനെ ഒരു ഘട്ടം ഉണ്ടായി എന്ന് ഞാൻ സമ്മതിക്കുന്നു. അവിടെ നിന്ന് ഞാൻ മുന്നോട്ട് പോവുകയും ചെയ്തു. എന്റെ വിഷമ ഘട്ടത്തിൽ യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് താൻ മനസ്സിലാക്കി എന്നും റൊണാൾഡോ പറഞ്ഞു.

റൊണാൾഡോ 23 03 23 00 35 51 900

ഒരു പർവ്വതത്തിന്റെ മുകളിൽ നിൽക്കുമ്പോൾ നിങ്ങൾ താഴെ എന്താണെന്ന് കാണാതെ പോകും എന്നും റൊണാൾഡോ പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുമായി റൊണാൾഡോ പിരിഞ്ഞത്. ക്ലബ് വിടും മുമ്പ് റൊണാൾഡോ വിവാദ അഭിമുഖം നൽകുകയും ചെയ്തിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ടെൻ ഹാഗ് വന്നതു മുതൽ റൊണാൾഡോക്ക് നല്ല കാലമായിരുന്നില്ല.