“കൊറോണയുടെ പേര് പറഞ്ഞ് ഇറ്റാലിയൻ ക്ലബ്ബുകൾ താരങ്ങളെ ബലിയാടാക്കുന്നു”

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ഫുട്ബോളിൽ വിവാദം കനക്കുന്നു.
കൊറോണയുടെ പേര് പറഞ്ഞ് ഇറ്റാലിയൻ ക്ലബ്ബുകൾ താരങ്ങളെ ബലിയാടാക്കുന്നു എന്ന ആരോപണമുന്നയിച്ച് ഇറ്റാലിയൻ പ്ലേയേഴ്സ് യൂണിയൻ രംഗത്തെത്തി. ഇറ്റാലിയൻ ഫുട്ബോൾ താരങ്ങളുടെ ശമ്പളം മൂന്നിലൊന്നായി കുറയ്ക്കാൻ സീരി എ തീരുമാനമെടുത്തിരുന്നു‌.

ആദ്യം ഇറ്റാലിയൻ പ്ലേയേഴ്സ് യൂണിയനുമായുള്ള ചർച്ചകൾ ഫലം കാണാത്തതിനാൽ സീരി എ ക്ലബ്ബുകളുമായി ചർച്ച നടത്തിയാണ് മൂന്നിലൊന്നായി ശമ്പളം കുറക്കാൻ തീരുമാനിച്ചത്. ഇറ്റാലിയൻ പ്ലേയേഴ്സ് യൂണിയന്റെ പിന്തുണയില്ലാത്ത ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സാമ്പത്തിക ബാധ്യത താരങ്ങളുടെ മേലെ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. 19 ഇറ്റാലിയൻ ക്ലബ്ബുകളും ഒറ്റക്കെട്ടായി തീരുമാനമെടുത്തതായാണ് സീരി എ പ്രസ്സ് റിലീസിൽ പറയുന്നത്.