ഹോളണ്ട് പരിശീലകൻ ആശുപത്രിയിൽ

- Advertisement -

ഹോളണ്ട് ദേശീയ ടീം പരിശീലകൻ റോണാൾഡ് കൂമനെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നും ചികിത്സ നേടിയതിന് പിന്നാലെ റൊണാൾഡ് കൂമൻ ആരോഗ്യവാനാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു. 2018ലാണ് ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെട്ട നെതർലാന്റ്സിന്റെ പരിശീലകനായി അദ്ദേഹം ചുമതലയേറ്റടുക്കുന്നത്.

പിന്നീട് നടന്ന ആദ്യ യുവേഫ നേഷൻസ് ലീഗിൽ ഓറഞ്ച് പടയെ ഫൈനലിൽ എത്തിക്കാൻ റോണാൾഡിനും സംഘത്തിനുമായി. ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗല്ലിനോട് പരാജയപ്പെട്ടാണ് ഹോളണ്ട് കിരീടം നഷ്ടപ്പെടുത്തിയത്. ഓറഞ്ച് പടക്ക് കൂമന്റെ കീഴിൽ യൂറോ യോഗ്യത നേടാനും സാധിച്ചു. മുൻ ബാഴ്സ താരമായ കൂമൻ ഡച്ച് പടയോടൊപ്പം യൂറോ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. അയാക്സ്, പി.എസ്.വി ഐന്തോവൻ, എവർട്ടൺ, ബെൻഫിക്ക, വലൻസിയ, സൗതാംപ്ടൺ, എന്നീ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement