അത്ലെറ്റിക്കോ മാഡ്രിഡ് മെയ് ആറിന് കൊറോണ ടെസ്റ്റിന് വിധേയരാകും

- Advertisement -

അത്ലെറ്റിക്കോ മാഡ്രിഡ് താരങ്ങളും സ്റ്റാഫും മെയ് ആറിന് കൊറോണ ടെസ്റ്റിന് വിധേയരാകും. പരിശീലനത്തിനെത്തുന്നതിന് മുന്നോടിയായിട്ടാണ് കൊറോണ ടെസ്റ്റ് ചെയ്യുന്നത്. മെയ് 8 നു അത്ലെറ്റിക്കോ മാഡ്രിഡ് ഫസ്റ്റ് ടീം സ്ക്വാഡ് പരിശീലനത്തിന് ഇറങ്ങുമെന്നാണ് ക്ലബ്ബ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്പെയിനിൽ നിന്നും പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് 48 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിപ്പോർട്ടുകൾ ടീമിന് ലഭിക്കും. എല്ലാ ലാ ലീഗ ക്ലബ്ബുകൾക്കും പ്രത്യേകമായ ഹെൽത്ത് ഇനപെക്ഷനുകൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്പെയിനിൽ ലോക്ക്ഡൗണിൽ പല ഇളവുകളും ഇപ്പോൾ നൽകുന്നുണ്ട്. നിലവിൽ സ്പെയിനിൽ ഫുട്ബോൾ സസ്പെൻഡ് ചെയ്യപ്പെട്ടങ്കിലും മെയ് അവസാനമോ ജൂൺ ആദ്യ വാരത്തിലോ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബുകൾ.

Advertisement