കേരളത്തിന് സഹായ ഹസ്തവുമായി റോമാ

കേരളത്തിലെ പ്രളയബാധിതർക്ക് സഹായം നൽകുമെന്ന ഉറപ്പുമായി ഇറ്റാലിയൻ ക്ലബ്ബ് എ സ് റോമ. ഈ സീസണിലെ ആദ്യ ഹോം മത്സര ശേഷം റോമ കളിക്കാർ ഒപ്പിട്ട 5 ജേഴ്സികൾ ലേലത്തിന് വെക്കുമെന്നും ഇതിൽ നിന്നുള്ള തുക കേരളത്തിന് നൽകുമെന്നും അറിയിച്ചു. തങ്ങളുടെ ട്വിറ്റെർ അകൗണ്ട് വഴിയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ കേരളം പ്രളയം നേരിട്ട സമയത്ത് തന്നെ കേരളത്തിന് പിന്തുണയുമായി എത്തിയ ക്ലബ്ബ് മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്കുള്ള ലിങ്കും ട്വീറ്റിലൂടെ നൽകിയിരുന്നു. റോമയുടെ അധികാരികളുടെ ശ്രദ്ധയിൽ കേരളത്തിലെ പ്രളയ വാർത്തകൾ എത്തിക്കുന്നതിൽ റോമയുടെ ഇന്ത്യയിലെ ഫാൻ ക്ലബ്ബും നിർണായക പങ്ക് വഹിച്ചതായാണ് വിവരം.