ബേൺലിയുടെ യൂറോപ്യൻ മോഹങ്ങൾക്ക് തിരിച്ചടി

ബേൺലിക്ക് യൂറോപ്പാ ലീഗ് യോഗ്യതാ റൗണ്ടിൽ തിരിച്ചടി. ഇന്ന് നടന്ന യോഗ്യതാ റൗണ്ടിന്റെ ആദ്യ പാദത്തിൽ ഗ്രീസ് ക്ലബായ ഒളിമ്പിയാകോസിനോടേറ്റ പരാജയമാണ് ബേൺലിയുടെ യൂറോപ്യൻ സ്വപ്നങ്ങൾ വലിയ കടമ്പയാക്കി മാറ്റിയിരിക്കുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഒളിമ്പിയാകോസിന്റെ ജയം.

ഒളിമ്പിയാകോസിനായി ഫോർചൂണിസ് ഇരട്ട ഗോളുകളും ബൗചലാകിസ് ഒരു ഗോളും നേടി. ക്രിസ് വൂഡാണ് ബേൺലിയുടെ ഗോൾ നേടിയത്. 60ആം മിനുട്ടിൽ ഗിബ്സൺ ചുവപ്പ് കണ്ട് പുറത്തായതാണ് ബേൺലിയെ തളർത്തിയത്. ഒരു എവേ ഗോൾ നേടാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഇന്ന് ബേൺലിക്ക് ആശ്വസിക്കാനുള്ളത്. അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം നടക്കുക.