എവേ കിറ്റിറക്കി മാഞ്ചസ്റ്റർ സിറ്റി

- Advertisement -

2020-21 സീസണായുള്ള പുതിയ എവേ കിറ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അവതരിപ്പിച്ചു. പൂമ ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. പൂമ ഓൺലൈൻ സ്റ്റോറുകളിലും മാഞ്ചസ്റ്റർ സിറ്റി സ്റ്റോറുകളിലും ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. പുതിയ ഡിസൈൻ ആരാധകർക്കിടയിൽ തരംഗമായി മാറിയിട്ടുണ്ട്. ബ്ലാക്ക് കിറ്റിൽ കടും നീല നിറത്തിലുള്ള ഡീറ്റൈലിംഗ് ഈ കിറ്റിന്റെ പ്രത്യേകതയാണ്. മാഞ്ചസ്റ്റർ സിറ്റി സെന്ററിന്റെ കാറ്റിൽഫീൽഡ് ഏരിയയിലെ ആർക്കിടെക്ചർ ഡിസൈനുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

Advertisement