ജൂൺ വരെ പ്രീമിയർ ലീഗ് നടന്നേക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂണിൽ മാത്രമെ ഇനി പുനരാരംഭിക്കാൻ സാധ്യതയുള്ളൂ. ഇപ്പോൾ ഏപ്രിൽ അവസാനം വരെയാണ് ലീഗ് റദ്ദാക്കിയിരിക്കുന്നത് എങ്കിൽ അത് നീട്ടി മെയ് അവസാനം വരെയാക്കാൻ ആണ് പ്രീമിയർ ലീഗ് അധികൃതർ ആലോചിക്കുന്നത്. ജൂൺ ആദ്യത്തിൽ ലീഗ് പുനരാരംഭിച്ച് ബാക്കിയുള്ള മത്സരങ്ങൾ തീർക്കാൻ ആകും ലീഗിന്റെ ശ്രമം.

കൊറൊണയുടെ ഭീതി ഒട്ടും കുറയാത്ത സഹചര്യത്തിൽ മെയ് മാസം കളി വെക്കുന്നതും സുരക്ഷിതമായിരിക്കില്ല എന്നാണ് ഇംഗ്ലീഷ് എഫ് എ കരുതുന്നത്. ഈ സീസൺ ജൂലൈയോടെ അവസാനിപ്പിച്ച് ചെറിയ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് അവസാനത്തിൽ അടുത്ത സീസൺ ആരംഭിക്കാൻ ആണ് പ്രീമിയർ ലീഗ് അധികൃതരുടെ ശ്രമം.

Previous articleമുൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ലൊറെൻസോ സാൻസ് കൊറോണ ബാധിച്ച് മരിച്ചു
Next articleറോമ ആരാധകരാൽ ആക്രമിക്കപ്പെട്ട ലിവർപൂൾ ആരാധകൻ അവസാനം വീട്ടിൽ തിരികെയെത്തി