“റൊണാൾഡോയ്ക്ക് പകരക്കാരനാവാൻ തനിക്ക് ആവില്ല” – റോഡ്രിഗോ

റയൽ മാഡ്രിഡിൽ തിളങ്ങി കൊണ്ടിരിക്കുന്ന യുവ ബ്രസീലിയൻ താരം റോഡ്രിഗോ തനിക്ക് റൊണാൾഡോയുടെ പകരക്കാരനാവണമെന്ന സമ്മർദ്ദം ഏറ്റെടുക്കണ്ട എന്ന് പറഞ്ഞു. റൊണാൾഡോ തന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒന്നാണ്. റൊണാൾഡോയ്ക്ക് ഒപ്പം കളിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ താൻ ഇവിടെ എത്തും മുമ്പ് റൊണാൾഡോ ക്ലബ് വിട്ടു. റോഡ്രിഗോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിൽ ഒന്നാണ്. ക്ലബിനു വേണ്ടി റൊണാൾഡോ ചെയ്തത് ഒക്കെ പകരം വെക്കാൻ ആവാത്ത കാര്യങ്ങളാണ്‌. റോഡ്രിഗോ പറഞ്ഞു. റൊണാൾഡോയ്ക്ക് പകരക്കാരൻ ആകണം എന്ന സമ്മർദ്ദം ഏറ്റെടുക്കാൻ തനിക്ക് താല്പര്യമില്ല എന്നും ബ്രസീലിയൻ യുവതാരം പറഞ്ഞു.

Previous articleബാഴ്സലോണയുടെ നാലാം ജേഴ്സി എത്തി
Next article“ഈ സീസൺ അവസാനത്തോടെ വിരമിക്കും” – ഡേവിഡ് വിയ