ലിവർപൂൾ റയലിന്റെ റോഡ്രിഗോയുമായി ചർച്ചകൾ ആരംഭിച്ചു

Newsroom

Picsart 25 07 21 09 00 54 361


റയൽ മാഡ്രിഡ് താരം റോഡ്രിഗോ ഗോസിനെ സ്വന്തമാക്കാൻ ലിവാർപൂൾ ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഡ്രിഗോയുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ലിവർപൂൾ ഈ നീക്കത്തിന് ശ്രമിക്കുന്നത്. ഒരു അറ്റാക്കിംഗ് താരത്തെ സ്വന്തമാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്.

1000229164

2017-ൽ സാന്റോസിലായിരുന്നപ്പോൾ തന്നെ ലിവർപൂൾ ലക്ഷ്യമിട്ട താരമാണ് റോഡ്രിഗോ. അന്നത്തെ പരിശീലകൻ യർഗൻ ക്ലോപ്പ് തന്റെ ആദ്യത്തെ പ്രധാന സൈനിംഗ് ആയി റോഡ്രിഗോയെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും, ആ കൈമാറ്റം നടന്നില്ല. ഒടുവിൽ, 2018-ൽ €40 ദശലക്ഷം മുടക്കി റയൽ മാഡ്രിഡ് ഈ യുവതാരത്തെ സ്വന്തമാക്കി.


ഇപ്പോൾ റോഡ്രിഗോയുടെ റോളിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ആഴ്സണൽ, പിഎസ്ജി, സൗദി ക്ലബ്ബുകളും താരത്തിനായി ശ്രമിക്കുന്നുണ്ട്. ക്ലബ് ലോകകപ്പിൽ അലോൺസോ റോഡ്രിഗോയെ കളിപ്പിക്കാതിരുന്നത് ആണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം. താരത്തെ സ്വന്തമാക്കണം എങ്കിൽ ലിവർപൂൾ വൻ തുക നൽകേണ്ടി വന്നേക്കു.