ഇംഗ്ലണ്ടിനെതിരെ ലെവൻഡോസ്‌കി പുറത്ത്

Robert Lewandowski Poland

ഇംഗ്ലണ്ടിനെതിരായ പോളണ്ടിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്ന് പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കി പുറത്ത്. കാൽ മുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം ഇംഗ്ലണ്ടിനെതിരെ കളിക്കില്ലെന്ന് ഉറപ്പായത്. കഴിഞ്ഞ ദിവസം അണ്ടോറക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ലെവൻഡോസ്‌കിക്ക് പരിക്കേറ്റത്.

പരിക്കേറ്റ ലെവൻഡോസ്‌കി മത്സരം അവസാനിക്കുന്നതിന് മുൻപ് തന്നെ കളം വിട്ടിരുന്നു. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി മികച്ച ഫോമിലുള്ള ലെവൻഡോസ്‌കി ശക്തരായ ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ഇല്ലാത്തത് പോളണ്ടിന് കനത്ത തിരിച്ചടിയാണ്. താരത്തിന്റെ പരിക്ക് ബുണ്ടസ്ലീഗയിലും ചാമ്പ്യൻസ് ലീഗിലും മത്സരങ്ങൾ വരുന്ന ബയേൺ മ്യൂണിക്കിന് തിരിച്ചടിയാണ്. പോളണ്ടിനെതിരെയുള്ള മത്സരം ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിന് അഞ്ച് പോയിന്റിന്റെ ലീഡും സ്വന്തമാക്കാൻ കഴിയും.

Previous articleകംബോഡിയയില്‍ ക്രിക്കറ്റ് പ്രൊമോട്ട് ചെയ്യാന്‍ രോഹിത് ശര്‍മ്മയുടെ അക്കാഡമി
Next articleരോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ എത്തി