വിരമിക്കലിന് വിട‍, ഗോളടിച്ച് തിരികെയെത്തി റോബൻ

- Advertisement -

വിരമിക്കൽ തീരുമാനം പിൻവലിച്ച് ഫുട്ബോളിൽ തിരികെയെത്തിയ ഡച്ച് ഇതിഹാസം ആർജെൻ റോബൻ തന്റെ ആദ്യ ക്ലബായ എഫ് സി ഗ്രോണിങനിന് വേണ്ടി ഗോളടിച്ചു. ഒരു വർഷത്തെ കരാറിൽ തന്റെ ബോയ്ഹുഡ് ക്ലബ്ബിലെത്തിയ റോബൻ പ്രീസീസൺ കളിച്ച് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഗ്രോണിഗനിന്റെ ക്യാപ്റ്റനായി ഇറങ്ങിയ റോബൻ അർമിനിയ ബെലെഫെൽഡിനെതിരെ 17 ആം മിനുട്ടിൽ തന്നെ സ്കോർ ചെയ്തു.

2002ന് ശേഷം ക്ലബ്ബിനായുള്ള റോബന്റെ ആദ്യ ഗോളാണിത്. റോബന്റെ ഒട്ടേറെ ഇടങ്കാൽ ഗോളുകൾക്ക് സാക്ഷിയായ ഓസ്റ്റർപാർക്ക് സ്റ്റേഡിയത്തിൽ വീണ്ടും ഗോളാരവമുയരുകയാണ്. ഡച്ച് ലീഗിൽ അടുത്ത ഞായറാഴ്ചയാണ് ഗ്രോണിങന്റെ ആദ്യ മത്സരം. പി.എസ്.വി ഐന്തോവനാണ് എതിരാളികൾ. ഒരുടവേളക്ക് ശേഷം ഡച്ച് ലീഗിലേക്ക് റോബൻ അന്ന് തിരിച്ചെത്തും.

Advertisement