ഞെട്ടിച്ച് റോബൻ! ഫുട്‌ബോളിൽ നിന്ന് വിരമിച്ചു

na

Download the Fanport app now!
Appstore Badge
Google Play Badge 1

അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചു ഹോളണ്ട് ഇതിഹാസം ആര്യൻ റോബൻ. താൻ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കുകയാണ് എന്ന് താരം ഇന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ സീസൺ അവസാനത്തോടെ ബയേണിന്റെ ജേഴ്സി ഊരിയ താരം ഏഷ്യയിലേക്കോ അമേരിക്കയിലേക്കോ കളിക്കാൻ പോകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

കരിയറിൽ ഉടനീളം വേട്ടയാടിയ പരിക്ക് കാരണമാണ് കരിയർ നേരത്തെ അവസാനിപ്പിക്കാൻ റോബൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഗ്രോനിങ്ങനിലൂടെ സീനിയർ കരിയർ ആരംഭിച്ച റോബൻ 2002 മുതൽ 2004 വരെ പി എസ് വി യിലാണ് കളിച്ചത്. 2004 ൽ ചെൽസിയിൽ ചേർന്ന താരം പക്ഷെ 2007 ൽ റയൽ മാഡ്രിഡിൽ ചേർന്നു. 2009 മുതൽ 2019 വരെ ബയേണിൽ കളിച്ച താരം ജർമ്മൻ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി വളർന്നു.

2003 മുതൽ 2017 വരെ ഹോളണ്ട് ദേശീയ ടീമിന്റെയും അഭിവാജ്യ ഘടകമായിരുന്നു 35 വയസുകാരനായ റോബൻ. പ്രീമിയർ ലീഗ്, ബുണ്ടസ് ലീഗ, ല ലീഗ, ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, സൂപ്പർ കപ്പ് അടക്കം പ്രധാന കിരീടങ്ങളെല്ലാം നേടിയ താരം 2010 ലോകകപ്പിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിക്കുന്നതിലും സഹായിച്ചു.