കാന്റെ ചെൽസി വിട്ടേക്കും

- Advertisement -

ചെൽസിയുടെ മധ്യനിര താരം കാന്റെയെ ചെൽസി വിൽക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ. ഈ സീസൺ അവസാനത്തോടെ കാന്റെയെ വിൽക്കാൻ ചെൽസി ഉദ്ദേശിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 90 മില്യൺ ലഭിച്ചാൽ താരത്തെ വിൽക്കാൻ ആണ് പദ്ധതി. ചെൽസിയിലെ ഏറ്റവും പ്രധാന താരങ്ങളിൽ ഒന്നാണ് കാന്റെ.

കാന്റെയ്ക്ക് വേണ്ടി നേരത്തെ തന്നെ ഫ്രഞ്ച് ക്ലബായ പി എസ് ജി രംഗത്തുണ്ട്. താരത്തെ എന്തു വില നൽകിയും സ്വന്തമാക്കാൻ പി എസ് ജി ഒരുക്കമാണ്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും കാന്റെയ്ക്ക് വേണ്ടി രംഗത്തുണ്ട്. അവസാന നാലു സീസണുകളിലായി കാന്റെ ചെൽസിക്ക് ഒപ്പം ഉണ്ട്.

Advertisement