മുഖർജിയിൽ അഗത്തിയെ തകർത്തു കട്മത്ത് തുടങ്ങി

കവരത്തി : ഇന്ന് രാവിലെ നടന്ന ലക്ഷദ്വീപ് സുബ്രതോ മുഖർജി യോഗ്യത മത്സരത്തിൽ മികച്ച ജയം കുറിച്ച് കട്മത്ത് ജെ.എൻ.എസ്.എസ് സ്‌കൂൾ. അഗത്തി സ്‌കൂളിനെതിരെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആയിരുന്നു കട്മത്ത് ടീമിന്റെ ജയം. ജേഴ്സി നമ്പർ 7 മുഹമ്മദ് റൈസാൽ യു.സിയുടെ ഇരട്ടഗോളുകൾ ആണ് കട്മത്തിനു വലിയകര ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മുൻതൂക്കം നൽകിയ ജയം ഒരുക്കിയത്. ജേഴ്സി നമ്പർ 5 മുഹമ്മദ് ഷാനിദിന്റെ വകയായിരുന്നു കട്മത്തിന്റെ മൂന്നാം ഗോൾ.

ജയം വലിയ ഊർജ്ജം ആണ് കട്മത്തിനു നൽകുക. പ്രത്യേകിച്ച് നാളെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ആന്ത്രോത്ത് എം.ജി.എസ്.എസ് സ്‌കൂളിനെ നേരിടാൻ ഇരിക്കുമ്പോൾ. ഇന്ന് വൈകീട്ട് നടക്കുന്ന ഇന്നത്തെ രണ്ടാം മത്സരത്തിൽ ചെറിയകര ഗ്രൂപ്പിൽ അമിനിയും മിനിക്കോയിയും നേർക്കുനേർ വരും. കഴിഞ്ഞ മത്സരത്തിൽ കവരത്തിയോട് തോറ്റ മിനിക്കോയിക്ക് ഈ മത്സരം നിർണായകമാണ്. അമിനിയാകട്ടെ തങ്ങളുടെ ആദ്യ മത്സരത്തിനാണ് ഇന്നിറങ്ങുക. വൈകുന്നേരം 5 നാണു ഈ മത്സരം നടക്കുക.

Previous articleഅലക്സിസ് സാഞ്ചസിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമം
Next articleഹീറോയായി കരുണരത്നേ, ന്യൂസിലാൻഡിനെതിരെ ശ്രീലങ്കക്ക് ജയം