ഹീറോയായി കരുണരത്നേ, ന്യൂസിലാൻഡിനെതിരെ ശ്രീലങ്കക്ക് ജയം

Photo: Twitter/@OfficialSLC

പരമ്പരയിൽ ആദ്യ ടെസ്റ്റിൽ ന്യൂ സിലാൻഡിനെ തോൽപ്പിച്ച് ന്യൂസിലാൻഡ്. 6 വിക്കറ്റിനാണ് ശ്രീലങ്ക ന്യൂസിലൻഡിനെ തോൽപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ 268 റൺസ് വിജയ ലക്‌ഷ്യം തേടി ഇറങ്ങിയ ക്യാപ്റ്റൻ കരുണരത്നേയുടെ ഉജ്ജ്വല ഇന്നിങ്സിന്റെ പിൻബലത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിർണായകമായ 60 പോയിന്റ് നേടാനും ശ്രീലങ്കക്കായി.

രണ്ടാം ഇന്നിങ്സിന്റെ ഒന്നാം വിക്കറ്റിൽ തിരിമന്നെയെ കൂട്ടുപിടിച്ച് ശ്രീലങ്കൻ ക്യാപ്റ്റൻ പടുത്തുയർത്തിയ 161 റൺസിന്റെ കൂട്ടുകെട്ടാണ് ശ്രീലങ്കൻ ജയത്തിന് അടിത്തറ നൽകിയത്. കരുണരത്നേ 122 റൺസും തിരിമന്നെ 64 റൺസും എടുത്താണ് പുറത്തായത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ 249 റൺസിന്‌ ഓൾ ഔട്ടായ ന്യൂസിലാൻഡിന് മറുപടിയായി ശ്രീലങ്ക 267 റൺസാണ് എടുത്തത്. ആദ്യ ഇന്നിങ്സിൽ 18 റൺസിന്റെ ലീഡ് വഴങ്ങിയ ന്യൂസിലാൻഡ് 285 റൺസ് എടുത്ത് എല്ലാവരും പുറത്തായി. തുടർന്ന് ജയിക്കാൻ ആവശ്യമായ 268 റൺസ് ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ശ്രീലങ്കൻ വിജയത്തിന് അടിത്തറ നൽകിയ ക്യാപ്റ്റൻ കരുണരത്നേ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.

Previous articleമുഖർജിയിൽ അഗത്തിയെ തകർത്തു കട്മത്ത് തുടങ്ങി
Next articleപരിശീലകനായി സാവിക്ക് ആദ്യ കിരീടം