സുബ്രതോയിൽ കട്മത്തിനു എതിരെ ആന്ത്രോത്തിനു ജയതുടക്കം

Subrato Cup

കവരത്തി : 17 വയസ്സിന് താഴെയുള്ളവരുടെ ലക്ഷദ്വീപ് സുബ്രതോ മുഖർജി യോഗ്യത മത്സരങ്ങളിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ കരുത്തരായ ആന്ത്രോത്ത് എം.ജി.എസ്.എസ് സ്‌കൂളിന് ജയതുടക്കം. കട്മത്ത് ജെ.എൻ.എസ്.എസ് സ്കൂളിനെയാണ് ആന്ത്രോത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തത്. ആദ്യമത്സരത്തിൽ അഗത്തിയെ തോൽപ്പിച്ച ആത്മവിശ്വാസവുമായെത്തിയ കട്മത്തിനെ ആദ്യ 15 മിനിറ്റുകളിൽ നേടിയ ഗോളുകൾക്കാണ് ആന്ത്രോത്ത് മറികടന്നത്. കട്മത്ത് താരം സ്വന്തം പോസ്റ്റിലേക്ക് അബദ്ധത്തിൽ പന്ത് തട്ടിയിട്ടതോടെ ലീഡ് നേടിയ ആന്ത്രോത്ത് നിസാമിലൂടെയാണ് രണ്ടാം ഗോൾ നേടിയത്.

ജയത്തോടെ വലിയകര ഗ്രൂപ്പിൽ ആന്ത്രോത്തിനും കട്മത്തിനും ഓരോ ജയം വീതമായി. കിൽത്താനെതിരെയാണ് ഗ്രൂപ്പിൽ ഇരു ടീമുകളുടേതും അടുത്ത മത്സരം. ഇന്നത്തെ രണ്ടാം മത്സരത്തിൽ വൈകുന്നേരം 5 മണിക്ക് ചെറിയകര ഗ്രൂപ്പിൽ തങ്ങളുടെ ജയതുടർച്ച തേടി അമിനി കൽപ്പേനിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ മിനിക്കോയിയെ തകർത്ത അമിനി മികച്ച ആത്മവിശ്വാസത്തിൽ ആണ്. ടൂർണമെന്റിൽ തങ്ങളുടെ ആദ്യമത്സരം കളിക്കാനാണ് കൽപ്പേനി ഇന്നിറങ്ങുക.

Previous articleടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തിലെത്തി സ്മിത്ത്
Next articleലോക ചാമ്പ്യന്‍ഷിപ്പ്, വിജയത്തുടക്കവുമായി സായി പ്രണീത്