കോർതോയുടെ കരാർ റയൽ മാഡ്രിഡ് 2027 വരെ നീട്ടി

Newsroom

Picsart 25 07 19 17 27 01 753
Download the Fanport app now!
Appstore Badge
Google Play Badge 1


മാഡ്രിഡ്: ബെൽജിയൻ ഗോൾകീപ്പർ തിബോ കോർതോയുമായുള്ള കരാർ റയൽ നീട്ടി. 2027 ജൂൺ വരെ താരം റയൽ മാഡ്രിഡിൽ തുടരും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നു. 33-കാരനായ കോർതോക്ക് നിലവിൽ 2026 വരെയായിരുന്നു കരാർ. ഇതിനിടയിലാണ് ഒരു വർഷത്തേക്ക് കൂടി ക്ലബ്ബ് കരാർ നീട്ടിയത്.


കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് കോർതോക്ക് മിക്ക മത്സരങ്ങളും നഷ്ടമായിരുന്നെങ്കിലും, അദ്ദേഹത്തിലുള്ള റയൽ മാഡ്രിഡിൻ്റെ വിശ്വാസത്തെയാണ് ഈ കരാർ നീട്ടൽ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന സീസണിലും കോർതോ തന്നെയാകും റയലിൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പറെന്ന് പരിശീലകൻ സാബി അലോൺസോ നേരത്തെ വ്യക്തമാക്കിയിരുന്നു.