റയൽ മാഡ്രിഡ് ക്ലബിൽ തുടരാം എന്നു പറഞ്ഞു, പക്ഷെ താൻ ഭാവി തീരുമാനിച്ചിട്ടില്ല എന്ന് നാചോ

Newsroom

റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ്, ക്ലബ്ബുമായുള്ള കരാർ പുതുക്കുന്ന കാര്യത്തിൽ താൻ തീരുമാനം എടുത്തിട്ടില്ല എന്ന് പറഞ്ഞു. ക്ലബ് തന്നോട് സംസാരിച്ചിട്ടുണ്ട്. എനിക്ക് താല്പര്യം ഉണ്ട് എങ്കിലും ക്ലബിൽ തുടരാൻ കരാർ നൽകാം എന്നാണ് ക്ലബ് പറഞ്ഞത്. നാചോ പറഞ്ഞു. എന്നാൽ തന്റെ ഭാവിയെക്കുറിച്ച് ഇതുവരെ താൻ തീരുമാനമെടുത്തിട്ടില്ലെന്നു താരം വെളിപ്പെടുത്തി.

Picsart 23 02 22 16 09 35 964

മാധ്യമപ്രവർത്തകരോട് സംസാരിച്ച നാച്ചോ, സീസണിൽ തനിക്ക് കഠിനമായ തുടക്കമാണ് ലഭിച്ചത് എന്ന് സമ്മതിച്ചു. സീസൺ ആരംഭത്തിൽ താം ദുഃഖിതനായിരുന്നു എന്നും നാചോ പറഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്ത് ആണ് ഞാൻ തന്റെ ഓപ്ഷനുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നത് എന്നും നാചോ പറഞ്ഞു. 33-കാരൻ റയൽ മാഡ്രിഡിൽ കൗമാരപ്രായം മുതൽ ഉണ്ട്. റയലിന്റെ ഇപ്പോഴത്തെ ടീമിൽ ഏറ്റവും കൂടുതൽ കാലം ക്ലബിനൊപ്പം കളിച്ച താരമാണ് നാചോ.