റയൽ ബെറ്റിസിനെതിരെ ബാഴ്‌സലോണക്ക് സമനില, ലീഡ് വർദ്ധിപ്പിക്കാനുള്ള അവസരം നഷ്ടമായി

Newsroom

1000129232
Download the Fanport app now!
Appstore Badge
Google Play Badge 1

ശനിയാഴ്ച എസ്റ്റാഡി ഒളിമ്പിക് ലൂയിസ് കമ്പനിസിൽ റയൽ ബെറ്റിസിനെതിരെ 1-1 സമനില വഴങ്ങിയ ബാഴ്‌സലോണ, ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് ലീഡ് വർധിപ്പിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തി.

1000129231

ഫെറാൻ ടോറസിന്റെ അസിസ്റ്റിൽ ഏഴാം മിനിറ്റിൽ ഗാവി ഗോൾ നേടി ബാഴ്‌സയ്ക്ക് മികച്ച തുടക്കം മത്സരത്തിൽ നൽകി. എന്നിരുന്നാലും, വെറും പത്ത് മിനിറ്റിനുശേഷം ബെറ്റിസ് പ്രതിരോധ താരം നഥാൻ ഒരു കോർണറിൽ ഹെഡ് ചെയ്തുകൊണ്ട് മത്സരം സമനിലയിലാക്കി.

നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും, പരിചയസമ്പന്നനായ ഗോൾകീപ്പർ അഡ്രിയനെ മറികടന്ന് വിജയ ഗോൾ കണ്ടെത്താൻ ബാഴ്സക്ക് ആയില്ല.

നേരത്തെ റയൽ മാഡ്രിഡ് വലൻസിയയോട് 2-1 ന് തോറ്റതോടെ, ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ബാഴ്‌സലോണയ്ക്ക് ആറ് പോയിന്റ് ലീഡ് നേടാമായിരുന്നു. ഇപ്പോൾ ബാഴ്സ 67 പോയിന്റിലാണുള്ളത്‌ റയലിനെക്കാൾ നാല് പോയിന്റ് മുന്നിലാണ്. അതേസമയം, യൂറോപ്യൻ യോഗ്യത നേടാനുള്ള ശ്രമം തുടരുന്ന ബെറ്റിസ് 48 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി.