മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ് ബാഴ്‌സലോണയിൽ ലോണിൽ ചേരുമെന്ന് ഉറപ്പായി. ഈ നീക്കം നടക്കാനായി താരം ശമ്പളം വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടീവോയുടെ റിപ്പോർട്ട് പ്രകാരം, താരം തൻ്റെ ശമ്പളത്തിൽ 25% കുറയ്ക്കാൻ സമ്മതിച്ചു.

അതേസമയം, റാഷ്‌ഫോർഡിന്റെ പുതുക്കിയ ശമ്പളം മുഴുവനായും ബാഴ്‌സലോണ നൽകും. ബാഴ്‌സലോണയിൽ കളിക്കാനുള്ള റാഷ്‌ഫോർഡിന്റെ അതിയായ ആഗ്രഹം തന്നെയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം.
ബാഴ്‌സലോണയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച്, 30 മില്യൺ യൂറോ നൽകി അടുത്ത സീസണിൽ താരത്തെ സ്ഥിരമായി ടീമിലെത്തിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. നേരത്തെ ഇത് 35 മില്യൺ യൂറോയായിരുന്നു.
കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി ലോണിൽ കളിച്ച റാഷ്‌ഫോർഡ്, ബാഴ്‌സലോണയിലെ മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. പ്രീമിയർ ലീഗിൽ 300-ഓളം മത്സരങ്ങളിൽ നിന്ന് 89 ഗോളുകളും 52 അസിസ്റ്റുകളും നേടിയ റാഷ്‌ഫോർഡിൻ്റെ പരിചയസമ്പത്ത്, ടീമിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.