7 വർഷത്തിനു ശേഷം റാഫേൽ ഗുറേറോ ഡോർട്മുണ്ട് വിട്ടു

Newsroom

ബൊറൂസിയ ഡോർട്ട്മുണ്ട് താരം റാഫേൽ ഗുറേറോ ക്ലബ് വിട്ടു. ഇൻസ്റ്റാഗ്രാമിൽ വഴിയാണ് ഗുറോറോ ക്ലബ് വിടുകയാണെന്ന് സ്ഥിരീകരിച്ചത്. സിഗ്നൽ ഇടുന പാർക്കിൽ അവസാന ഏഴ് വർഷമായി ഗുറോറോ ഡോർട്മുണ്ടിനൊപ്പം ഉണ്ടായിരുന്നു.

ഗുറേറോ 23 05 29 16 05 21 160

“വിസ്മയിപ്പിക്കുന്ന 7 വർഷങ്ങൾക്ക് ശേഷം, ഒരുപാട് സങ്കടത്തോടെ നിങ്ങളോട് വിടപറയാൻ സമയമായി. ഈ 7 വർഷത്തിനിടയിൽ ആരാധകരിൽ നിന്നും എന്റെ ടീമംഗങ്ങളിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല. ചില മികച്ച കളിക്കാർക്കൊപ്പം കളിക്കാൻ എനിക്ക് അവസരം ലഭിച്ചു!” -ഗുറേറോ പറഞ്ഞു.

ഡോർട്ട്മുണ്ടിനായി 224 മത്സരങ്ങൾ കളിച്ച ഗുറേറോ 40 ഗോൾ നേടുകയും 50 അസിസ്റ്റുകൾ സംഭാവന നൽകുകയും ചെയ്തു.