റാങ്കിംഗിൽ ഇന്ത്യ പിറകോട്ട് പോകും, ഖത്തർ കുതിക്കും

ഈ മാസം പുറത്ത് വരാൻ പോകുന്ന ഫിഫാ റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി കിട്ടും. ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനാൽ ആണ് ഇന്ത്യ പിറകോട്ട് പോകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ആദ്യ നൂറിൽ നിന്ന് ഇന്ത്യ വീണ്ടും പുറത്താകും. ഇപ്പോൾ 97ൽ ഉള്ള ഇന്ത്യ 103 വരെ താഴും. ഗ്രൂപ്പ് ഘട്ടം കടന്നിരുന്നു എങ്കിൽ ഇന്ത്യ ആദ്യ 70ൽ വരെ എത്തിയേനെ.

ഏഷ്യൻ കപ്പ് കാരണം ഏറ്റവും വലിയ കുതിച്ച് ചാട്ടം നടത്തുക ഖത്തർ ആകും. ഇപ്പോൾ 93ആം റാങ്കിൽ ഉള്ള ഖത്തർ ഇനി 55ആം റാങ്കിൽ എത്തും. 38 സ്ഥാനങ്ങൾ ആണ് ഏഷ്യൻ കിരീടത്തിലൂടെ ഖത്തർ മെച്ചപ്പെടുത്തുക. ഫൈനലിൽ എത്തിയ ജപ്പാനും വൻ നേട്ടം ഉണ്ടാക്കി. 50ആം റാങ്കിൽ ഉണ്ടായിരുന്ന ജപ്പാൻ 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27ആം റാങ്കിൽ എത്തും. ഇറാൻ, യു എ ഇ, ഇറാഖ് എന്നിവരും റാങ്കിംഗ് മെച്ചപ്പെടുത്തും. ഏഷ്യയിൽ ഇന്ത്യ പുതിയ റാങ്കിംഗോടെ 18ആം സ്ഥാനത്താനത്ത് ആകും.

Previous articleഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് ഡബിള്‍സില്‍ ജയം
Next articleഒരു വിക്കറ്റ് ജയം സ്വന്തമാക്കി ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയന്‍