ഒരു വിക്കറ്റ് ജയം സ്വന്തമാക്കി ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയന്‍

ഷൈന്‍സ് സിസിയുടെ വെല്ലുവിളിയെ അതിജീവിച്ച് ഒരു വിക്കറ്റ് ജയം പിടിച്ചെടുത്ത് ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയന്‍. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഷെന്‍സ് ആദ്യം ബാറ്റ് ചെയ്ത് 148 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ടിസിയു 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 27.2 ഓവറില്‍ വിജയം കുറിയ്ക്കുകയായിരുന്നു. മത്സരത്തില്‍ എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായതെങ്കിലും ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയന്റെ ഒരു താരത്തിനു മതിയായ രേഖകളില്ലാത്തതിനാല്‍ മത്സരിക്കുവാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു.

സച്ചിന്‍ 46 പന്തില്‍ നേടിയ 66 റണ്‍സും സിദ്ധാര്‍ത്ഥിന്റെ 35 റണ്‍സുമാണ് ഷൈന്‍സ് സിസിയെ മുന്നോട്ട് നയിച്ചത്. 29.1 ഓവറില്‍ ടീം 148 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ടിസിയുവിനു വേണ്ടി പ്രിയന്‍ പുഷ്പരാജും മഹേശ്വരനും മൂന്നും വിശ്വജിത്ത്, റെജിന്‍ രാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിയുവിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നുവെങ്കിലും പ്രിയന്‍ പുഷ്പരാജ്(39), അരുണ്‍(33), ഷംനാഥ്(28) എന്നിവര്‍ക്കൊപ്പം പുറത്താകാതെ 12 റണ്‍സ് നേടിയ മഹേശ്വരനും നിര്‍ണ്ണായക സംഭാവനകള്‍ നടത്തുകയായിരുന്നു. ഷൈന്‍സിനു വേണ്ടി അബീനും ശരത് ചന്ദ്ര പ്രസാദും ബാലഭാസ്കറും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.