ഐ ലീഗ് ജേതാക്കളായ മിനേര്‍വ എഫ് സിയുടെ ഉടമസ്ഥന്‍ രഞ്ജിത്ത് ബജാജിന് എതിരെ എ ഐ എഫ് എഫ് പ്രഖ്യാപിച്ചിരുന്ന നടപടികൾ റദ്ദാക്കി. റഫറിയെ വംശീയമായി അധിക്ഷേപിച്ചു എന്ന കുറ്റത്തിന് 10 ലക്ഷം രൂപ പിഴയും ഒപ്പം രഞ്ജിത് ബജാജിനെ ഫുട്ബോളില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.
എന്നാൽ രഞ്ജിത് ബജാജിന്റെ അപ്പീൽ പരിഗണിച്ച എ ഐ എഫ് എഫ് അദ്ദേഹത്തിന്റെയും ക്ലബിന്റെയും വാദം കേട്ടതിന് ശേഷം കുറ്റവിമുക്തനാക്കുകയായിരുന്നു.മിനര്‍വ എഫ് സിയുടെ അണ്ടര്‍ 18 യൂത്ത് ലീഗ് മത്സരത്തിനിടെ രഞ്ജിത് ബജാജ് റഫറിയെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. മിനര്‍വയും ഐസ്വാള്‍ എഫ് സിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.