റാമോസിന്റെ കരാർ പുതുക്കാൻ തയ്യാറാകാതെ പി എസ് ജി

Newsroom

പി എസ് ജി അവരുടെ സെന്റർ ബാക്കായ സെർജിയോ റാമോസിന്റെ കരാർ നീട്ടാൻ തയ്യാറാകുന്നില്ല. ഈ സീസൺ അവസാനത്തോടെ റാമോസിന്റെ പി എസ്‌ ജിയിലെ കരാർ അവസാനിക്കും. 37കാരനായ താരത്തിന്റെ പി എസ്‌ ജിയിലെ രണ്ടാം സീസണാണ് ഇത്. എന്നാൽ റാമോസിന് ഇതുവരെ താൻ മുമ്പ് റയലിൽ കാഴ്ചവെച്ച പോലെ ഒരു പ്രകടനം പി എസ്‌ ജിയിൽ കാഴ്ചവെക്കാൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ റാമോസിന്റെ കരാർ പുതുക്കണോ എന്ന സംശയത്തിലാണ് പി എസ്‌ ജി.

പി എസ്‌ ജി 23 01 04 01 05 16 863

ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ചാൽ സീസൺ അവസാനം വരെ നോക്കി മാത്രമേ റാമോസിന് പി എസ്‌ ജി കരാർ വാഗ്ദാനം ചെയ്യണോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂ‌. റാമോസിനായി അമേരിക്കയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഇപ്പോൾ ഓഫറുകൾ ഉണ്ട്‌. റാമോസ് ഈ ഓഫറുകൾ പരിഗണിക്കാൻ സാധ്യതയുണ്ട്. പി എസ്‌ ജിയിൽ എത്തിയ തുടക്കത്തിൽ പരിക്ക് റാമോസിന് വില്ലനായിരുന്നു. ഇപ്പോൾ പരിക്ക് മാറി എത്തി എങ്കിലും റാമോസിന്റെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതല്ല. കഴിഞ്ഞ ഞായറാഴ്ച ലെൻസിനെതിരെ പി എസ്‌ ജി തോൽക്കുമ്പോൾ റാമോസ് ആയിരുന്നു ഡിഫൻസിൽ ഉണ്ടായിരുന്നത്.