“മെസ്സിക്ക് ക്ലബ് വിടാൻ അവകാശമുണ്ട്” – റാമോസ്

- Advertisement -

മെസ്സിക്ക് ബാഴ്സലോണ വിടാൻ ഉള്ള അവകാശം ഉണ്ടെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. മെസ്സി ഇത്ര കാലവും ബാഴ്സലോണക്കായി കളിച്ച് നേടിയെടുത്ത അവകാശമാണ് അദ്ദേഹത്തിന് ആഗ്രഹമുള്ളപ്പോൾ ക്ലബ് വിടുക എന്നത് എന്നും റാമോസ് പറഞ്ഞു. മെസ്സിയെ ബാഴ്സലോണ ക്ലബ് വിടാൻ അനുവദിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോളാണ് റാമോസ് ഈ മറുപടി നൽകിയത്.

എന്നാൽ മെസ്സി ക്ലബ് വിടരുത് എന്ന് സ്പെയിനിൽ തുടരണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും റാമോസ് പറഞ്ഞു. മെസ്സിയെ പോലൊരു താരം ലാലിഗയെ തന്നെ മെച്ചപ്പെടുത്തുന്നു. എപ്പോഴും ലോകത്തെ മികച്ച താരങ്ങൾ ലീഗിൽ ഉണ്ടാകുന്നത് നല്ലതാണ്. റാമോസ് പറഞ്ഞു. മെസ്സിക്ക് എതിരെ കളിക്കുന്നത് ആ മത്സരത്തെ തന്നെ മെച്ചപ്പെടുത്തും. ലാലിഗയ്ക്കും എൽ ക്ലാസികോയ്ക്കും ഒക്കെ മെസ്സി പോയാൽ മാറ്റു കുറയും എന്നും റയൽ മാഡ്രിഡ് ക്യാപ്റ്റൻ പറയുന്നു

Advertisement