ഗ്രീസ്മെനെ വിമർശിച്ച് റാമോസും രംഗത്ത്

- Advertisement -

താൻ മെസ്സിക്കും റൊണാൾഡോയ്ക്കും തുല്യനാണെന്ന ഗ്രീസ്മെന്റെ വാക്കുകളെ വിമർശിച്ച് റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസും രംഗത്ത്. ചുറ്റും നോക്കാതിരുന്നാൽ എന്തും പറയാനുള്ള ധൈര്യം വരുമെന്ന് പരിഹാസ സ്വരത്തിൽ റാമോസ് പറഞ്ഞു. ബാലോൺ ഡോർ താൻ വിജയിക്കുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു ഗ്രീസ്മെൻ പറയാൻ ശ്രമിച്ചത്.

ഗ്രീസ്മൻ സംസാരിക്കുന്നത് കേൾകുമ്പോൾ ഫ്രാൻസിസ്കോ ടോട്ടി, ബുഫൺ, ഇനിയേസ്റ്റ, സാവി, കസിയസ്, മാൾഡിനി എന്നിവരെ ഒക്കെ ആണ് തനിക്ക് ഓർമ്മ വരുന്നത്. എല്ലാ ജയിച്ചിട്ടും എത്ര മികച്ചു നിന്നിട്ടും ഇവർക്കൊന്നും ബാലൊൺ ഡോർ കിട്ടിയില്ലായിരുന്നു എന്നും റാമോസ് പറഞ്ഞു. ഗ്രീസ്മൻ നല്ല കളിക്കാരനാണെന്ന് താൻ എപ്പോഴും അംഗീകരിക്കുന്നു.

പക്ഷെ സംസാരിക്കുന്നതിന് മുമ്പ് അത്ലറ്റിക്കോ പരിശീലകബായ സിമിയോണി, സഹതാരങ്ങളായ ഗോഡിൻ, കോകെ എന്നിവരോടൊക്കെ ഉപദേശം തേടുന്നത് നല്ലതാണെന്നും റാമോസ് പറഞ്ഞു.

Advertisement