താൻ ഇന്ത്യൻ അണ്ടർ 16 ടീമിന്റെ വലിയ ആരാധകൻ എന്ന് ഛേത്രി

- Advertisement -

ഇന്ത്യൻ അണ്ടർ 16 ടീമിന്റെ വലിയ ആരാധകനാണ് താൻ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. വെള്ളിയാഴ്ച ആരംഭിക്കുന്ന ഏഷ്യാകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 16 ടീമിൽ വൻ പ്രതീക്ഷയാണ് എന്നും ഛേത്രി പറഞ്ഞു. ഇതുവരെ വന്ന ഇന്ത്യൻ അണ്ടർ 16 ടീമുകളിൽ ഏറ്റവും മികച്ച ടീമും ഇതുതന്നെയാണെന്ന് സുനിൽ ഛേത്രി അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച വിയറ്റ്നാമിനെതിരെ ആണ് ഇന്ത്യയുടെ ഗ്രൂപ്പിലെ ആദ്യ മത്സരം. ഇറാനും ഇന്തോനേഷ്യയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റു എതിരാളികൾ. സെമി ഫൈനലിൽ എങ്കിലും എത്തുകയാണ് എങ്കിൽ ഇന്ത്യക്ക് അണ്ടർ 17 ലോകകപ്പിന് യോഗ്യത ലഭിക്കും. നിരവധി വിദേശ രാജ്യങ്ങളിൽ പോയി മികച്ച എതിരാളികളുമായി കളിച്ചത് ഇന്ത്യൻ ടീമിന് വലിയ തോതിൽ ഗുണം ചെയ്യും എന്നും ഛേത്രി പറഞ്ഞു.

Advertisement